above post ad local

കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുക്കങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡൽഹി: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനം മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

മൂന്നാം തരംഗമുണ്ടായാൽ 40,000 ഓക്സിജൻ കിടക്കൾ, 10,000 ഐസിയു കിടക്കകൾ എന്നിവ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായുള്ള സജ്ജീകരണങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗ സാധ്യതയെ തള്ളിക്കളയേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. വാക്സിനേഷൻ പൂർത്തിയാക്കാത്തതും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും വ്യാപനം വർധിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. ഇതിനിടെയാണ് മൂന്നാം തരംഗത്തെ നേരിടാനുളള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുന്നത്.

കുട്ടികളെ കോവിഡ് വ്യാപനത്തിൽ നിന്ന് പ്രതിരോധിക്കാൻ കർമപദ്ധതി രൂപീകരിക്കുക, കിടക്കകൾ, ഓക്സിജൻ വിതരണം, അവശ്യമരുന്ന് തുടങ്ങിയവയുടെ കാര്യത്തിൽ കൂടുതൽ കരുതൽ പുലർത്തുക എന്നിവയാണ് മുന്നൊരുക്കങ്ങളായി സർക്കാർ സജ്ജീകരിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. ബുധനാഴ്ച ചേർന്ന നിർണായക യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.