above post ad local

ഗുജറാത്തിന് 1,000 കോടി; ടൗട്ടെ ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം പ്രഖ്യാപിച്ച് മോദി

ഗാന്ധിനഗർ: ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ വ്യോമമാർഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ദുരിതബാധിത സംസ്ഥാനങ്ങൾ അവരുടെ വിലയിരുത്തലുകൾ കേന്ദ്രത്തിലേക്ക് അയച്ചാൽ അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഗുജറാത്തിന്റെയും ദീയുവിന്റെയും ഭാഗങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റിൽ പറഞ്ഞു. ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദിൽ നടന്ന യോഗത്തിൽ ടൗട്ടെ ചുഴലിക്കാറ്റ് സാഹചര്യം അവലോകനം ചെയ്തുവെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ഗുജറാത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സംസ്ഥാനം സന്ദർശിക്കാൻ കേന്ദ്രം വിവിധ മന്ത്രാലയ പ്രതിനിധികൾ അടങ്ങിയ സംഘത്തെ വിന്യസിക്കും. ചുഴലിക്കാറ്റിൽ തകർന്ന സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന് ഉറപ്പ് നൽകി. ഗുജറാത്തിലേയും ദീയുവിലേയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ വ്യോമമാർഗം നിരീക്ഷിച്ച പ്രധാനമന്ത്രി അഹമ്മദാബാദിൽ അവലോകന യോഗത്തിലും പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.