above post ad local

നവംബര്‍ അവസാനത്തോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ ലക്ഷ്യമിടുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

ബെംഗളൂരു: ഈ വർഷം ഒക്ടോബർ അല്ലെങ്കിൽ നവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് വാക്സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് കർണാടക സർക്കാർ. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ.സുധാകർ ബെംഗളൂരുവിൽ പറഞ്ഞു.

സർക്കാർ ഓഡർ നൽകിയ പ്രകാരം 2,00,000 ഡോസ് കോവിഡ്ഷീൽഡ് ഇന്ന് ലഭിച്ചുവെന്ന് കെ.സുധാകർ പറഞ്ഞു. കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് 11,126,340 ഡോഡ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന് പുറമേ, 9,50,000 ഡോഡ് കോവിഷീൽഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 ഡോസുകൾ സംസ്ഥാനം നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഷീൽഡ് ഉൽപാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്, കോവാക്സിന്റെ ഉത്പാദകരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്നിവർക്ക് മൂന്ന് കോടി ഡോസ് വാക്സിന് സംസ്ഥാന സർക്കാർ ഓഡർ നൽകിയിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്യുന്ന കാര്യവും ആലോചിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് വാക്സിന് കർണാടകയിൽ ഒരു നിർമാണ പ്ലാന്റ് ഉണ്ടാകുമെന്നും ഇത് സംസ്ഥാനത്തെ വാക്സിനേഷൻ പ്രവർത്തനം പൂർത്തിയാക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നുവെന്നും കെ.സുധാകർ പറഞ്ഞു. രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാകും മുന്നേ സംസ്ഥാനത്ത് ഇത് പൂർത്തിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.എന്നാൽ വാക്സിൻ വിതരണം വൈകിയതിനാൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ളവർക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷൻ സംസ്ഥാനം താല്ക്കാലികമായി നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് 25 ലക്ഷം പേർക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും ലഭിച്ചത്. 6.5 കോടി ജനസംഖ്യയുള്ള സംസ്ഥാനത്തെ നാല് ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും ലഭിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.