above post ad local

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം 10 – 12 ദിവസത്തിനുള്ളില്‍ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍

18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ.പോൾ. രണ്ട് മുതൽ 18 വയസ്സുവരെയുള്ളവരിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കോവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയെന്നും വി.കെ.പോൾ പറഞ്ഞു.

മെയ് 11 ന് സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റിയിൽ (എസ്ഇസി) ഈ നിർദ്ദേശം ആലോചിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. തുടർന്ന് മെയ് 13-ന്, രണ്ട് മുതൽ 18 വരെ പ്രായമുള്ളവരിലെ വാക്സിൻ പരീക്ഷണങ്ങൾക്ക് അനുമതി നൽകി. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്സിൻ നിർമിക്കുന്നത്. രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പടർന്ന വൈറസ് വകഭേദം അടക്കം ഒട്ടുമിക്ക വകഭേദങ്ങൾക്കും എതിരേ കോവാക്സിൻ ഫലപ്രദമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.