above post ad local

വാക്സീൻ വാങ്ങാൻ ആഗോള ടെണ്ടറിന് നീക്കം; 3കോടി ഡോസ് വാങ്ങിയേക്കും

കോവിഡ് വാക്സീൻ വാങ്ങാൻ ആഗോള ടെണ്ടറിന് നടപടി തുടങ്ങി സർക്കാർ. മൂന്ന് കോടി ഡോസ് വാക്സീൻ വാങ്ങാനാണ് തീരുമാനം. 45ന് താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ നടപടികളിൽ മെല്ലെപ്പോക്കാണ്.

മൂന്ന് കോടി ഡോസ് വാക്സീൻ വാങ്ങാനായി ആഗോള ടെണ്ടർ ക്ഷണിക്കാൻ KMSCL-ന് അനുമതി നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഉടൻ ടെണ്ടർ വി‍‍ജ്ഞാപനമിറക്കും. 75 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം കോവാക്സിനും വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും ഉടൻ ലഭിക്കാനിടയില്ല.  ഇതോടെയാണ് ആഗോള വിപണിയിൽ നിന്ന് വാക്സീൻ വാങ്ങാനുള്ള നീക്കം. റഷ്യ ഉൽപാദിപ്പിക്കുന്ന സ്പുട്നിക് വാങ്ങാനായിരുന്നു ആദ്യ ശ്രമം. എന്നാൽ  ലഭ്യമാകുന്നയിടങ്ങളിൽ നിന്നെല്ലാം വാക്സീൻ വാങ്ങാമെന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

അതേസമയം 45 നു താഴെ പ്രായമുള്ള ഗുരുതര രോഗികളുടെ വാക്സിനേഷൻ നടപടികളിൽ പരാതി പ്രവാഹമാണ്. ഇന്നലെ  500 ഓളം പേർക്ക് മാത്രമാണ് കുത്തിവയ്പെടുക്കാനായത്. മുൻഗണനക്കായി 50,178 അപേക്ഷകൾ ലഭിച്ചതിൽ ഡോക്ടറുടെ സാക്ഷ്യപത്രമില്ലെന്ന് ചൂണ്ടിക്കാട്ടി  നിരവധി അപേക്ഷകൾ തള്ളി. ലോക്ക് ഡൗൺ നില നിലക്കുമ്പോൾ സാക്ഷ്യപത്രം കിട്ടാനുള്ള ബുദ്ധിമുട്ടും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.