above post ad local

വാക്‌സിനുകള്‍ സുരക്ഷിതം; വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയെ വിശ്വസിക്കരുത്-ഹര്‍ഷവര്‍ധന്‍

0

ന്യൂഡൽഹി: ഇന്ത്യയിൽ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.ഭാര്യയ്ക്കൊപ്പം കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഹർഷവർധൻ. ഡൽഹിയിലെ ഹാർട്ട് ആൻഡ് ലങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്.

 

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽ ആർക്കും പാർശ്വഫലങ്ങൾ ഒന്നും അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ സുരക്ഷിതവും രോഗപ്രതിരോധശേഷി നൽകുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി.

 

വാക്സിനുകളെ കുറിച്ച് ഇനിയും സംശയമുള്ളവരോട് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും ഹർഷവർധൻ പറഞ്ഞു. വാക്സിനേഷനു ശേഷം രോഗം ബാധിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്- വളരെ കുറച്ചു പേർക്ക് മാത്രമാണ് വാക്സിൻ എടുത്തതിനു ശേഷവും രോഗം ബാധിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വാക്സിൻ എടുത്തതിനു ശേഷവും രോഗം ബാധിക്കുകയാണെങ്കിൽ ആശുപത്രിയിലോ അത്യാഹിത വിഭാഗത്തിലോ പ്രവേശിപ്പിക്കേണ്ടി വരാനുള്ള സാധ്യത കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.