above post ad local

ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികള്‍ മരിച്ചു

ചെന്നെ: ചെന്നൈയിലെ ആശുപത്രി മുറ്റത്ത് ആംബുലൻസിൽ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികൾ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലാണ് അതി ദാരുണമായ ഈ സംഭവം.

1200 കിടക്കകൾ ഉള്ള ഈ ആശുപത്രിയിലെ എല്ലാ കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞ ഒരു സാഹചര്യത്തിലാണ് രോഗികൾക്ക് ആംബുലൻസിൽ കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആശുപത്രിയിലേക്കുള്ള റോഡുകളിലൊക്കെ തന്നെ ആംബുലൻസുകൾ കാത്തുകിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.നാല് മണിക്കൂറിലധികം രോഗികൾക്ക് ചികിത്സയ്ക്കായി ആംബുലൻസിൽ കാത്തിരിക്കേണ്ടിവന്നു. മൊത്തം 24 രോഗികൾക്കാണ് ആംബുലൻസിൽ കഴിയേണ്ടിവന്നത്. പുലർച്ചെ ഡോക്ടർമാർ ആംബുലൻസിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും അപ്പോഴേക്കും നാല് പേർ മരിച്ചിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.