above post ad local

കോവാക്സീന്‍: കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി

രാജ്യത്ത് കോവാക്സീന്‍ കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതല്‍ 18 വയസുവരെയുള്ളവരില്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത് ഡിസിജിഐയാണ്. നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് 525 കുട്ടികളില്‍ പരീക്ഷണം നടത്തും. സബ്ജക്ട് എക്സ്പര്‍ട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം 12 –15 പ്രായക്കാരായ കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകാൻ കാനഡയ്ക്കു പിന്നാലെ യുഎസും അനുമതി നൽകി. നാളെ മുതൽ നൽകിത്തുടങ്ങുമെന്നാണു സൂചന. 16 വയസ്സിനു മുകളിലുള്ളവർക്കു നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസർ വാക്സീൻ നൽകിത്തുടങ്ങിയിരുന്നു.12–16 പ്രായക്കാരിൽ ആദ്യം അനുമതി നൽകിയതു കാനഡയാണ്.മുതിർന്നവർക്കുള്ള അതേ ഡോസ് തന്നെയാണ‌ു കുട്ടികൾക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.