
ന്യൂഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 3,48,421 പുതിയ കോവിഡ് കേസുകൾ. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
3,55,338 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,04,099 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,93,82,642 പേർ ഇതു വരെ രോഗമുക്തരായി.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി. 2,54,197 പേർ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
17,52,35,991 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു.
- Advertisement -
Comments are closed.