above post ad local

അസ്ട്രസെനക വാക്‌സിന്‍ കോവിഡ് രോഗികളില്‍ മരണസാധ്യത 80% വരെ കുറയ്ക്കും; പഠനഫലം

ലണ്ടൻ: അസ്ട്രസെനകയും ഓക്സ്ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്(PHE) തിങ്കളാഴ്ച വ്യക്തമാക്കി. ഫൈസർ-ബയോഎൻടെക് വാക്സിന്റെ ആദ്യഡോസ് വാക്സിൻ നൽകുന്ന 80 ശതമാനം സംരക്ഷണം രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുന്നതോടെ 97 ശതമാനമായി വർധിക്കുമെന്നും പുതിയ പഠനം സൂചിപ്പിക്കുന്നു.

അസ്ട്രസെനകയുടെ വാക്സിൻ മരണസാധ്യത കുറയ്ക്കാൻ സഹായിക്കുമോ എന്നതിനെ കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനമാണിതെന്ന് പിഎച്ച് ഇ പറയുന്നു. 2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെ ലക്ഷണങ്ങളുള്ള കോവിഡ് ബാധയെ തുടർന്ന് 28 ദിവസത്തിനുള്ളിൽ മരിച്ചവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരുന്നു പഠനം.

കോവിഡ് ബാധയ്ക്ക് തൊട്ടു മുമ്പ് അസ്ട്രസെനക വാക്സിൻ ഡോസ് സ്വീകരിച്ചവരിൽ 55 ശതമാനത്തോളവും ഫൈസർ വാക്സിൻ ഡോസ് സ്വീകരിച്ചവരിൽ 44 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരേക്കോൾ മരണസാധ്യത കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കോവിഡ് പിടിപെടുന്നതിന് ഒരാഴ്ച മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്ക് അധിക വാക്സിൻ സംരക്ഷണം ലഭിച്ചതായും പഠനം കണ്ടെത്തി.

ഫൈസർ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ കോവിഡ് ഗുരുതരമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന സാധ്യതയിലും വാക്സിൻ സ്വകരിക്കാത്തവരെ അപേക്ഷിച്ച് കുറവ് കണ്ടെത്തിയതായി പിഎച്ച് ഇ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.