above post ad local

വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം 

ന്യൂഡൽഹി: വീടുകൾ തോറും കയറി ജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള സാധ്യത തളളി കേന്ദ്ര സർക്കാർ. അംഗീകരിച്ച കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.

മൊബൈൽ വാനുകൾ, മറ്റുവാഹനങ്ങൾ, റെയിൽവേ എന്നിവയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കോ, ദുർബല വിഭാഗക്കാർക്കോ അവരുടെ വീടുകൾക്ക് തൊട്ടടുത്തോ, വീടുകൾ കയറിയോ കുത്തിവെപ്പ് നൽകാനാവുമോ എന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. അപ്രകാരം ചെയ്യുകയാണെങ്കിൽ യാത്ര കുറയ്ക്കാമെന്നും, വൈറസ് ബാധ കുറയ്ക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.