above post ad local

ഓക്സിജൻ പ്രതിസന്ധി; കേരളത്തിന് 3 ഓക്സിജന്‍ പ്ലാന്റ് കൂടി അനുവദിച്ച് കേന്ദ്രം

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്സീജന്‍ പ്ലാന്റ്ില്‍ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആലപ്പുഴ ബീച്ച് ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്സീജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കും. ആശുപത്രികളോട് ചേര്‍ന്ന് അനുബന്ധ സ്ഥലം കണ്ടത്തേണ്ടതും അതു പ്രവര്‍ത്തിപ്പിക്കേണ്ടതും സംസ്ഥാനമാണ്. ഈ മാസം 31നും ഓക്സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം.

അതേസമയം, കേരളത്തില്‍ ഓക്സിജന്‍റെ ആവശ്യകത വര്‍ധിക്കുന്നുവെന്നും സമീപ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാനാവില്ലെന്നും കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ അഭ്യര്‍ഥന.

സംസ്ഥാനത്ത് കോവിഡ് രോഗികളു‍ടെ കണക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രാധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വരുന്ന ശനിയാഴ്ച‌യോടെ ആറുലക്ഷമാകുമെന്നും 450 മെട്രിക് ടണ്‍ ഓക്സിജന്‍ കേരളത്തിനാവശ്യം വരുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്‍റെ കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി 86 ടണ്‍ മാത്രമാണ് ബാക്കിയുള്ളത്. തമിഴ്നാടിന് ഇന്നുവരെ 40 മെട്രിക് ടണ്‍ വീതം അനുവദിച്ചു. ഇനി സമീപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ഓക്സിജന്‍ ഇല്ല. അതിനാല്‍ കേരളത്തില്‍ ദിനംപ്രതി ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്സീജനും സംസ്ഥാനത്തിന് തന്നെ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന.

- Advertisement -

- Advertisement -

- Advertisement -

Comments are closed.