above post ad local

സ്പുട്‌നിക്കിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലേക്ക്; ഒന്നര ലക്ഷം ഡോസ് വാക്‌സിന്‍ റഷ്യ അയക്കും

ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് സഹായവുമായി പ്രധാന പങ്കാളികളായ റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 1,50,000 ഡോസ് സ്പുട്നിക് വി കോവിഡ് വാക്സിനുകൾ റഷ്യ ഇന്ത്യയിലേക്ക് അയക്കും. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിനും ഹൈദരാബാദിൽ എത്തും. നേരത്തെ സ്പുട്നിക് വി കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയിൽ എത്തിയിരുന്നു.

വാക്സിന് പുറമേ നാല് ഇടത്തരം ഓക്സിജൻ ട്രക്കുകളും റഷ്യ അയക്കുമെന്നാണ് ന്യൂഡൽഹിയിലേയും മോസ്കോയിലേയും നയതന്ത്ര ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ ട്രക്കുകൾക്ക് മണിക്കൂറിൽ 70 കിലോ ഗ്രാം ഓക്സിജനും പ്രതിദിനം 50,000 ലിറ്ററും ഉത്പാദിപ്പിക്കാൻ സാധിക്കും. അതിനാൽ തന്നെ ഇവയുള്ള ആശുപത്രിയിൽ ഓക്സിജന്റെ കുറവുണ്ടാകില്ല.

18 മുതൽ 44 വയസ്സുവരെയുള്ളവർക്കായി ഇന്ത്യ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ച മെയ് ഒന്നിനാണ് ആദ്യ ബാച്ച് വാസ്കിൻ എത്തിയത്. 150,000 ഡോസ് സ്പുട്നിക് വാക്സിനാണ് അന്ന് എത്തിയത്. കോവിഡിനെതിരേ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്നിക്കിന് ഏപ്രിൽ 12-ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) സ്ഫുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. കോവിഷീൽഡിനും കോവാക്സിനും ശേഷം ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് റഷ്യയുടെ സ്പുട്നിക്-വി. 91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് വാക്സിനിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.