above post ad local

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണം; സർക്കാരിന്റെ നിഷ്ക്രിയത്വം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു -രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ ലോക്ഡൗൺ ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നില്ലെന്നും സർക്കാരിന്റെ നിഷ്ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്തെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തേയും രാഹുൽ കടുത്ത വിമർശനമുയർത്തിയിരുന്നു. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് നയമില്ലെന്നും യഥാർഥ വിവരം ജനങ്ങളുമായി പങ്കുവെയ്ക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം കർണാടകയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ച സംഭവത്തിലും മോദി സർക്കാരിനെതിരെ രാഹുൽ ആഞ്ഞടിച്ചിരുന്നു. മരിച്ചതാണോ അതോ കൊന്നതാണോ എന്നാണ് രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചത്. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരേയും രാഹുൽ രംഗത്തെത്തി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.