above post ad local

സംസ്ഥാനങ്ങളുടെ കൈവശം ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ സ്റ്റോക്കുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സർക്കാർ ഇതുവരെ 16.33 കോടി വാക്സിൻ ഡോസുകൾ (16,33,85,030) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 15,33,56,503 ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം അറിയിച്ചു.സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം നിലവിൽ ഒരു കോടിയിലധികം വാക്സിനുകൾ ഉണ്ട്. അതിന് പുറമെയാണ് 20 ലക്ഷം വാക്സിനുകൾ നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.