above post ad local

ആയുഷ് 64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് മന്ത്രാലയം

ന്യൂഡൽഹി: ആയുർവേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേർത്ത ഔഷധമാണ് ആയുഷ് 64.ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ടു. ആയുഷ് 64-ന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്നതിന് വേണ്ടി ക്ലിനിക്കൽ ട്രയലുകൾ നടത്തിയിരുന്നു. ഗുരുതരമല്ലാത്ത കോവിഡ് രോഗികളിൽ ആയുഷ് 64 എത്രത്തോളം ഫലപ്രദമാണെന്ന പഠനമാണ് നടത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.