above post ad local

കോവിഡ് പോസിറ്റീവായ 3000 പേര്‍ ‘മുങ്ങി’; തിരഞ്ഞ് പോലീസ്‌

ബെംഗളൂരു: പ്രതിദിനരോഗികളുടെ എണ്ണം തുടർച്ചയായി വർധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ കോവിഡ്-19 സ്ഥിരീകരിച്ച മൂവായിരത്തോളം പേരെ കണ്ടെത്താനാവാതെ കുഴങ്ങി അധികൃതർ. ഇവരുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ‘മുങ്ങിയ’ രോഗികളെ തിരഞ്ഞു പിടിക്കാനുള്ള ചുമതല കർണാടക സർക്കാർ പോലീസിനെ ഏൽപിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത്തരത്തിലുള്ള ആളുകളുടെ നിരുത്തരവാദിത്തപരമായ പ്രവൃത്തി മൂലമാണ് സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കാനിടയാക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആർ അശോക് കുറ്റപ്പെടുത്തി. ബുധനാഴ്ച 39,047 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. 229 പേർ മരിക്കുകയും ചെയ്തു.

കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പോലീസിന് നിർദേശം നൽകിയതായി അശോക് അറിയിച്ചു. ‘കോവിഡ് പോസിറ്റീവായ ആളുകൾ മുങ്ങുന്ന സ്ഥിതിവിശേഷം കഴിഞ്ഞ ഒരു കൊല്ലമായി തുടരുന്നതാണെന്ന് ആരോഗ്യമന്ത്രി ഡോക്ടർ കെ സുധാകർ പറഞ്ഞു. ജനങ്ങൾക്ക് സൗജന്യമായാണ് മരുന്നുകൾ ലഭ്യമാക്കുന്നത്, തൊണ്ണൂറ് ശതമാനത്തോളം രോഗവ്യാപനം കുറയ്ക്കാൻ ഇതു വഴി സാധിക്കും. പക്ഷെ അവർ ഫോണുകൾ ഓഫാക്കി വെച്ചിരിക്കുകയാണ്’. സുധാകർ കൂട്ടിച്ചേർത്തു.

‘ഗുരുതരാവസ്ഥയിലെത്തിയ ശേഷമാണ് ഭൂരിഭാഗം പേരും ആശുപത്രികൾ തേടി വരുന്നത്. തീവ്രപരിചരണവിഭാഗങ്ങളിൽ ആ സമയത്ത് കിടക്കകൾ ലഭ്യമാകണമെന്നില്ല. അതാണ് ഇപ്പോൾ നടക്കുന്നത്. ഫോണുകൾ ഓഫായ കാരണം അത്തരക്കാരെ കണ്ടെത്താൻ സാധിക്കുന്നില്ല, പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതായാണ് സൂചന. ഇത് സാഹചര്യം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്’. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു.രോഗവ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ അനാവശ്യ സഞ്ചാരം ഒഴിവാക്കാൻ പതിനാല് ദിവസത്തെ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 27 ന് രാത്രി ഒമ്പത് മുതലാണ് ലോക് ഡൗൺ നിലവിൽ വന്നത്. കോവിഡിനെ നിയന്ത്രണത്തിലാക്കാൻ സർക്കാരിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡ്യൂരപ്പ ജനങ്ങളോട് ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.