above post ad local

വാക്സീന്‍റെ വിലകുറയ്ക്കാന്‍ നടപടി തുടങ്ങി; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

ദില്ലി: വാക്സീന്‍റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രനീക്കം. നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സീന് ചുമത്തുന്നത്. നേരത്തെ വാക്സീന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു.

അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.