above post ad local

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡൽഹി: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർഥികളേയും ഏജന്റുമാരേയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.

48 മണിക്കൂറിനുള്ളിൽ ആന്റിജൻ/ആർടിപിസിആർ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ കൂടി നിൽക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. ഏജന്റുമാരുടെ പേരുവിവരങ്ങൾ മൂന്ന് ദിവസത്തിന് മുന്നിൽ ഹാജരാക്കാനും നിർദേശമുണ്ട്. വിജയിച്ച സ്ഥാനാർഥികൾ റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സർട്ടിഫിക്കറ്റുവാങ്ങാൻ പോകുമ്പോൾ രണ്ടുപേർ മാത്രമേ ഒപ്പം പോകാവൂ. അല്ലെങ്കിൽ സ്ഥാനാർഥികളുടെ പ്രതിനിധികളായിരിക്കണം സർട്ടിഫിക്കറ്റു വാങ്ങേണ്ടതെന്നും കമ്മിഷൻ നിർദേശിച്ചു.

കേരളം, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് മേയ് രണ്ടിന് വോട്ടെണ്ണുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിഷൻ വൻ റാലികൾ അനുവദിച്ചതും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കാത്തതുമാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കൽക്കത്ത, മദ്രാസ് ഹൈക്കോടതികൾ വിമർശിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.