
ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ട് ഹാജരാക്കാൻ
കോടതി നിർദ്ദേശം നല്കിയിരുന്നു. പത്രപ്രവർത്തക യൂണിയന്റെ ഹർജി ചട്ടവിരുദ്ധമെന്നാണ് സോളിസിറ്റർ
ജനറൽ തുഷാർ മേത്ത കഴിഞ്ഞദിവസം കോടതിയിൽ വാദിച്ചത്.
ഹേബിയസ് കോർപ്പസ് അപേക്ഷയ്ക്ക് പകരം സാധാരണ ജാമ്യപേക്ഷ നൽകുകയാണ് വേണ്ടതെന്നും തുഷാർ മേത്ത വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ടു എന്ന കെയുഡബ്ല്യുജെയുടെ വാദം ശരിയല്ലെന്ന് യുപി സർക്കാരും മറുപടി നൽകി. ഹർജി ഇന്നലെ തന്നെ കേൾക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും ഇന്നത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെടുകയായിരുന്നു.
- Advertisement -
Comments are closed.