above post ad local

സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നൽകിയത് 15 കോടി കോവിഡ് വാക്സിൻ ഡോസുകള്‍

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്സിൻ ഡോസുകൾ. ഇതിൽ 14 കോടിയിലധികം ഡോസുകൾ ജനങ്ങൾക്ക് വിതരണം ചെയ്തുകഴിഞ്ഞു.

തിങ്കളാഴ്ച വരെയുളള കണക്കുപ്രക്രാരം ആകെ നൽകിയ 15,53,11,140 ഡോസുകളിൽ 14,42,76,074 ഡോസ് വാക്സിൻ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ കൈവശം ഇനി സ്റ്റോക്കുളളത് 1,10,35,066 ഡോസ് മാത്രമാണ്. 97,05,000 ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് ഉടൻ വിതരണം ചെയ്യും.

ലഭിച്ച വാക്സിൻ ഡോസുകളിൽ ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കി കളഞ്ഞത് മണിപ്പൂരാണ്. 8.4ശതമാനം വാക്സിൻ മണിപ്പൂർ പാഴാക്കി. തമിഴ്നാടാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 8.03 ശതമാനം പാഴാക്കി. വാക്സിൻ ഒട്ടും പാഴാക്കാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

കേരളത്തിന് 70,02,790 ഡോസുകൾ ലഭിച്ചു. ഇതിൽ 6,847,062 ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുളളത് 1,55,728 ഡോസുകളാണ്. 3,20,000 ഡോസുകൾ കൂടി കേരളത്തിന് നൽകാനുളള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.മെയ് ഒന്നിനാണ് വാക്സിനേഷന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത്. മെയ് ഒന്നുമുതൽ 18-44നും ഇടയിൽ പ്രായമുളളവർക്ക് വാക്സിൻ ലഭിക്കും. എന്നാൽ മൂന്നാംഘട്ട വാക്സിനേഷൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ഇപ്പോഴും ആശങ്കകളുണ്ട്. പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ മൂന്നാംഘട്ട വാക്സിനേഷൻ യജ്ഞം എങ്ങനെ ആരംഭിക്കാനാകുമെന്ന സംശയത്തിലാണ് സംസ്ഥാനങ്ങൾ. രാജസ്ഥാനും പഞ്ചാബും വാക്സിനേഷൻ യജ്ഞം ആരംഭിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തമിഴ്നാട്, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങൾ തങ്ങളുടെ പക്കലുളള സ്റ്റോക്ക് ഉപയോഗിച്ച് മൂന്നാംഘട്ടം ആരംഭിക്കുമെന്നും വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.