above post ad local

രോഷം കനത്തു; വാക്സീന്റെ വില കുറയ്ക്കണമെന്ന് കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെകിനോടും കേന്ദ്രസര്‍ക്കാര്‍.  ഉയര്‍ന്ന വിലയിട്ടതുവഴി കമ്പനികള്‍ അമിത ലാഭം ഉണ്ടാക്കുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വാക്സീനുകളുടെ വില നിര്‍ണയം വിലയിരുത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് ഡോസിന് 400രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കോവാക്സീന്‍ 600 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ ഉയര്‍ന്ന വാക്സീന്‍ വിലയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാജ്യത്ത് ഉയരുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.