above post ad local

അവർ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പ്രചോദനം: പ്രധാനമന്ത്രി

0

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് മോദി താരത്തെ പ്രശംസിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടം അടുത്തിടെ മിതാലി സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിൽ മിതാലിയെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

മിതാലിയുടെ വിജയഗാഥ വനിതകൾക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏകദിനത്തിൽ 7,000 റൺസ് നേടിയ ആദ്യ വനിതാ ക്രിക്കറ്റ് താരവും കൂടിയാണ് മിതാലി. വനിതാ ക്രിക്കറ്റിന് താരം നൽകിയ സംഭാവന വളരെവലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിലൂടെ അവർ പലർക്കും പ്രചോദനമായിട്ടുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കഥ സ്ത്രീകൾക്ക് മാത്രമല്ല പുരുഷ ക്രിക്കറ്റ് താരങ്ങൾക്കും പ്രചോദനമാണ്.” – മോദി പറഞ്ഞു.

ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്ട് ഫെഡറേഷന്റെ (ഐ.എസ്.എസ്.എഫ്) ഷൂട്ടിങ് ലോകകപ്പിലെ ഇന്ത്യൻ താരങ്ങളേയും ബാഡ്മിന്റൺ താരം പി.വി സിന്ധുവിനെയും മോദി അഭിനന്ദിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.