above post ad local

പിടിമുറുക്കി കോവിഡ്; രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 2,800ലധികം പേര്‍ മരിച്ചതായും സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വാക്‌സിനേഷന്‍ സ്വീകരിക്കാനാകൂ എന്ന് കേന്ദ്ര ആരോഗ്യ  മന്ത്രാലയം. ഈ പ്രായപരിധിയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഇവര്‍ക്ക് സ്‌പോട്ട് റിജസ്‌ട്രേഷനുണ്ടാകില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാസായിക ആവശ്യങ്ങള്‍ക്കുള്ള ദ്രവീകൃത ഓക്‌സിജന്റെ ഉപയോഗം പൂര്‍ണമായും വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യത്ത് ഇന്നലെ ഉണ്ടായതെന്ന് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മരണ നിരക്കിലും റെക്കോര്‍ഡ് വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ എണ്ണൂറിലധികം പേര്‍ക്കും ഡല്‍ഹിയില്‍ 350ലധികം പേര്‍ക്കും ഇന്നലെ ജീവന്‍ നഷ്മായി. കര്‍ണാടകയില്‍ 34000ല്‍ അധികം പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ 66000 ലധികം പേര്‍ക്ക് ഇന്നലെ രോഗം കണ്ടെത്തി. 1നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിന്‍ പോര്‍ട്ടല്‍ വഴിയോ, ആരോഗ്യ സേതു ആപ്പ് വഴിയോ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാതെ വാക്‌സീന്‍ സ്വീകരിക്കാനാകില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വാക്‌സീന്‍ ലഭ്യമാകൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

45 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടേയുള്ള കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. ഓക്‌സിജന്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഭാഗികമായ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഒമ്പത് വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു

- Advertisement -

- Advertisement -

- Advertisement -

Comments are closed.