above post ad local

കോവിഡും സുല്ലിട്ടു ഈ നൂറ്റിനാലുകാരന്‍ ഗാന്ധിയന്റെ മുന്നില്‍

ഭോപ്പാൽ: രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ബിർധിചന്ദ് ജി ഗോത്തി എന്ന മധ്യപ്രദേശുകാരൻ. രണ്ടിലും ജയിക്കുകയും ചെയ്തു. ആദ്യത്തേത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ. രണ്ടാമത്തേത് നൂറ്റിനാലാം വയസ്സിൽ കോവിഡ് മഹാമാരിക്കെതിരേയും. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് കോവിഡ് പോസറ്റീവായ ഗോത്തി കഴിഞ്ഞ ദിവസം നെഗറ്റീവായി പരിപൂർണ ആരോഗ്യവാനായി തിരിച്ചെത്തി.

ബേതുലിലെ വീട്ടിൽ തന്നെയായിരുന്നു ഗോത്തിക്ക് ചികിത്സ. സഹായത്തിന് കുടുംബാംഗമായ ഒരു ഡോക്ടറുമുണ്ടായിരുന്നു. ദിവസവും രണ്ട്-മൂന്ന് മണിക്കൂർ ഓക്സിജൻ നൽകിയിരുന്നു. എങ്ങനെയാണ് കോവിഡിനെ മറികടന്നത് എന്ന ചോദിച്ചാൽ റെഡി ഉത്തരമുണ്ട് തികഞ്ഞ ഗാന്ധിയനായ ഗോത്തിക്ക്. പോസറ്റീവായി ഇരിക്കുക, പുഞ്ചിരിക്കുക, വ്യായാമം ചെയ്യുക, സന്തുലിതമായ ഭക്ഷണം കഴിക്കുക.

1918ലെ മഹാമാരിക്കാലത്ത് ജനിച്ച ഗോത്തി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസമനുഷ്ഠിച്ചയാളാണ്. എന്നാൽ, പെൻഷൻ അടക്കം സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ഒരു ആനുകൂല്യവും ഗോത്തി കൈപ്പറ്റുന്നില്ല. തികഞ്ഞ സസ്യാഹാരിയാണ്. ദിവസം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ പാല് കുടിക്കും. തൊണ്ണൂറാം വയസ് വരെ തനിച്ച് കാറോടിച്ചുപോകുമായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.