above post ad local

18 കഴിഞ്ഞവർക്ക് വാക്സിൻ: രജിസ്ട്രേഷൻ 28 മുതല്‍ ; മുൻഗണനാ പട്ടികയിലുള്ളവരുടെ സൗജന്യ വാക്സിനേഷൻ തുടരും

ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്റെ അടുത്തഘട്ടം മെയ് ഒന്നുമുതൽ ആരംഭിക്കും. വാക്സിനേഷൻ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാർഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചു.

18 മുതൽ 44 വയസ്സുവരെ പ്രായമുളളവർക്ക് മെയ് ഒന്നുമുതൽ വാക്സിൻ ലഭ്യമാകും. ഏപ്രിൽ 28 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷൻ.

ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസ്സിന് മുകളിൽ പ്രായമുളളവർ എന്നിവർക്ക് തുടർന്നും വാക്സിൻ സ്വീകരിക്കാനാവും. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുക. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പണം ഈടാക്കും.

സർക്കാർ-സ്വകാര്യ കോവിഡ് വാക്സിനേഷൻ സെന്ററുകൾ കോവിനിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷൻ ഓഫീസർമാർ തന്നെയായിരിക്കും ഇത് നിർവഹിക്കുക. നിലവിൽ കോവിനിൽ രജിസ്റ്റർ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.വാക്സിനേഷൻ സെന്ററുകൾ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണെന്നും മാര്ഗരേഖയിൽ പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.