above post ad local

സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്തുവെന്ന് വ്യക്തമാക്കിയ നവാബ് മാലിക്ക് ഇതിനായി ആഗോള ടെൻഡർ വെളിക്കുമെന്നും വ്യക്തമാക്കി.

കോവിഡ് -19 വാക്സിൻ, റെംഡെസിവിർ എന്നിവയ്ക്കായി സർക്കാർ ആഗോള ടെൻഡർ വിളിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ശനിയാഴ്ച അറിയിച്ചിരുന്നു. വാക്സിൻ സംബന്ധിച്ച വിശദാംശങ്ങൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാലയുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം 60,000 ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച 67,160 പേർക്കാണ് രോഗം പിടിപെട്ടത്. 63,818 പേർ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ 676 പേർ മരിക്കുകയും ചെയ്തു.

നേരത്തെ കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതോടെ സംഭരണം, കുത്തിവെപ്പ് തുടങ്ങിയവയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്ര തീരുമാനമെടുക്കാം. വാക്സിൻ പൊതുവിപണിയിലും ലഭിക്കും. ഉത്പാദകരിൽനിന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാനും സാധിക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.