above post ad local

കോവിഡ്: ദക്ഷിണേന്ത്യയിലും സ്ഥിതി രൂക്ഷം; ബെംഗളൂരുവില്‍ ഓക്‌സിജന്‍ ക്ഷാമം, കിടക്കകള്‍ കുറവ്

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിതി രൂക്ഷമാകുന്നു. രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ബെംഗളൂരുവിൽ ആശുപത്രി കിടക്കകളുടെ കുറവും ഓക്സിജൻ ക്ഷാമവും രൂക്ഷമാകുന്നു. തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുകയാണ്. തെലങ്കാനയിൽ ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ വലിയ തോതിൽ കണ്ടെയ്മെന്റ് സോണുകൾ കൂടിവരുന്നു. ആന്ധ്രയിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും.

ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കർണാടകയാണ്. ഇന്നലെ 26,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രണ്ട് ലക്ഷത്തിനടുത്ത് സജീവ രോഗികളുണ്ട്. ഇതിൽ 1.5 ലക്ഷത്തിനടുത്ത് സജീവ രോഗികളും ബെംഗളൂരുവിലാണ്. ഇതോടെ നഗരത്തിലെ ഒട്ടുമിക്ക ആശുപത്രികളും നിറഞ്ഞുകവിഞ്ഞു. ഓക്സിജൻ ക്ഷാമവും നേരിടുന്നുണ്ട്.

തമിഴ്നാട്ടിൽ ഇന്നലെ 12,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈ നഗരത്തിലും കേസുകൾ കൂടിവരികയാണ്. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയിലാകട്ടെ ഇന്നലെ 700 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ ഹൈദരാബാദിലെ ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിൽ ഒരാഴ്ചകൊണ്ട് രൂപപ്പെട്ടത് 63 കണ്ടെയ്ൻമെന്റ് സോണുകളാണ്. സംസ്ഥാനത്ത് മരണനിക്ക് കുടിവരികയാണ്. ഓക്സിജന്റെ ക്ഷാമവുമുണ്ട്. ആന്ധ്രയിൽ ഇന്നലെ 15,000 കേസുകൾ റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് ആന്ധ്ര ലോക്ക് ഡൗണിലേക്ക് പോകുകയാണ്. ഇന്ന് രാത്രി മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.