above post ad local

കൊവിഡ് വ്യാപനം രൂക്ഷം;ബംഗാളിൽ 12876 പുതിയ രോ​ഗികൾ,റോഡ് ഷോകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽ‌ക്കത്ത: പശ്ചിമബം​ഗാളിൽ പുതിയ കൊവിഡ് രോ​ഗികളുടെ എണ്ണം 12876 ആയതോടെ റോഡ് ഷോകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 59 പേരാണ് ഒറ്റ ദിവസം മരിച്ചത്. 713780 പേരാണ് ബം​ഗാളിൽ ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൊൽക്കത്തയിൽ മാത്രം ഒരു ദിവസം കൊവിഡ് ബാധിച്ചത് 2830 പേർക്കാണ്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 10825 ആയി.

ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നിരോധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോകോൾ വേണ്ട വിധം പാലിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചിരുന്നു. 500 പേരിൽ കൂടുതൽ പേർ ഉൾപ്പെടുത്തി പൊതു യോ​ഗങ്ങൾ നടത്തുന്നതും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.