
ദില്ലിയില്‍ ഓക്സിജന്‍ പ്രതിസന്ധി രൂക്ഷം;മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല,ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 മരണം
ദില്ലി: ദില്ലിയില്‍ ഓക്സിജന്‍ പ്രതിസന്ധി തുടരുന്നു. 190 പേരാണ് ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ സഹായത്തില്‍ കഴിയുന്നത്. ദില്ലി മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം.
- Advertisement -
Comments are closed.