above post ad local

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ തീവ്ര ശ്രമം; സൈന്യവും റെയില്‍വേയും രംഗത്ത്

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉണ്ടായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നപടികളുമായി സർക്കാർ. ഓക്സിജൻ ആവശ്യത്തിന് രാജ്യത്തുണ്ടാകുക. കൃത്യസമയത്ത് അത് ആശുപത്രികളിൽ എത്തിക്കുക ഇവയാണ് ഇപ്പോൾ രാജ്യം അടിയന്തരമായി ചെയ്യേണ്ടത്. അതിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പ്രാണവായു നൽകാനായി അയൽരാജ്യങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സാധ്യതകളും സർക്കാർ കണക്കിലെടുക്കുന്നുണ്ട്.

ഒരു ദിവസം ഏകദേശം 7250 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. കോവിഡിന് മുമ്പ് ദിവസേന 700 മെട്രിക് ടൺ ഓക്സിജന്റെ ആവശ്യകത മാത്രമെ രാജ്യത്തിനുണ്ടായിരുന്നുള്ളു. അങ്ങനെ വരുമ്പോൾ ഏകദേശം 50,000 മെട്രിക് ടണ്ണിന്റെ സ്റ്റോക്കെങ്കിലും ഇന്ത്യയിലുണ്ടാകും.

ഇന്നിപ്പോൾ 5000-8000 മെട്രിക് ടടൺ ഓക്സിജൻ ഇന്ത്യയിൽ ദിവസേന ആവശ്യമായി വന്നിരിക്കുന്നു. ആവശ്യകതയും ഉത്പാദനവും തമ്മിൽ വലിയ അന്തരമില്ല. എന്നിട്ടും എങ്ങനെ ഇന്ത്യ, പ്രത്യേകിച്ച് രാജ്യ തലസ്ഥാനം പ്രാണവായുവിനായി പിടയുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളിടത്ത് എത്തിക്കാനാകുന്നില്ല.

ചില സംസ്ഥാനങ്ങൾക്ക് വലിയ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. തങ്ങൾക്കും ആവശ്യം വരുമെന്നതിനാൽ സംസ്ഥാനങ്ങൾ പുറത്തേക്ക് ഓക്സിജൻ അയയ്ക്കുന്നത് നിർത്തി. അതോടെയാണ് കോവിഡ് ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിച്ച ഡൽഹിക്കും മഹാരാഷ്ട്രയ്ക്കും ശ്വാസം മുട്ടിത്തുടങ്ങിയത്.

 

റോ-റോയുമായി റെയിൽവേ

ചില സംസ്ഥാനങ്ങൾക്ക് ഓക്സിജൻ അധികം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഓക്സിജൻ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ജാർഖണ്ഡ് ആന്ധ്രാപ്രദേശ് ,ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ അധികമുണ്ട്. ഇത്തരത്തിൽ അധികമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഓക്സിജൻ ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക റോ റോ സർവസ് ആരംഭിച്ചിട്ടുണ്ട്.

ഓക്സിജൻ വിമാനമാർഗം

 

ജർമനി പോലുള്ള രാജ്യങ്ങളിൽനിന്ന് മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 23 മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കും. നഗരത്തിലെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഡൽഹി സർക്കാർ ഒഡീഷയിൽനിന്ന് ഓക്സിജൻ വിമാനമാർഗം എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കോവിഡിനെ നേരിടാൻ സായുധ സേനയും

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നേരിടാൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം.

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ.) തേജസിനായി വികസിപ്പിച്ചെടുത്ത ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കൈമാറിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുപയോഗിച്ച് മിനിറ്റിൽ 1,000 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.

നിരവധി അയൽരാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.