above post ad local

ഓക്സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാർ; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ഓക്സിജൻ ക്ഷാമത്തിലും ഐസിയു കിടക്കകൾ കുറയുന്നതിലും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കൊറോണ ശരീരത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുന്നു. ഓക്സിജൻ ക്ഷാമവും ഐസിയു കിടക്കകൾ  കുറയുന്നതുമാണ് മരണത്തിനു കാരണമാകുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കോവിഡിനെ നേരിടുന്ന രീതി ശരിയല്ലെന്നും രാഹുൽ പറയുന്നു. ഓക്സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും രാഹുൽഗാന്ധി  ആരോപിച്ചു.രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.