above post ad local

ഒരു മാസത്തിനിടെ ആദ്യമായി ഒരു ലക്ഷത്തിൽ താഴ്ന്ന് പ്രതിദിന കൊവി‌‌ഡ് ; രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിൽ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,876 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ദിവസത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴ്ന്നത്.

895പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയർന്നു. നിലവിൽ 11,08,938 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,99,054 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 96.19 ശതമാനമായി വർദ്ധിച്ചു. കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച സംസ്ഥാനം. രണ്ടാമത് മഹാരാഷ്ട്രയാണ്. 9,666കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 8,425 കേസുകൾ സ്ഥിരീകരിച്ച കർണാടകയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് നിൽക്കുന്ന തമിഴ്നാട്ടിൽ 6,120 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,171 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മദ്ധ്യപ്രദേശാണ് അഞ്ചാം സ്ഥാനത്ത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.