above post ad local

രാജ്യം വിതുമ്പി; ഇന്ത്യയുടെ മഹാ ​ഗായിക മണ്ണിൽ ലയിച്ചു; ആ ശബ്ദ മാധുര്യം ഇനി അനശ്വരം

മുംബൈ: ഇന്ത്യയുടെ മഹാ ഗായിക ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരം പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു. മുംബൈയിലെ ശിവാജി പാർക്കിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മതപരമായ ചടങ്ങുകൾക്ക് പിന്നാലെ മൃതദേഹം അ​ഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ശിവാജി പാർക്കിലെത്തി അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് ആറേ കാലിനാണ് അദ്ദേഹം അന്തിമോപചാരം അർപ്പിച്ചത്. മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതിക ശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.