above post ad local

ജനത കര്‍ഫ്യൂവും പാത്രം കൊട്ടി ആദരമര്‍പ്പിച്ചതും വരും തലമുറകള്‍ ഓര്‍മിക്കും- മന്‍ കി ബാത്തില്‍ മോദി

ന്യൂഡൽഹി: മൻ കി ബാത്തിന്റെ 75-ാം അധ്യായത്തിൽ ജനത കർഫ്യൂവിനെ ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനത കർഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനത കർഫ്യൂവും പാത്രംകൊട്ടി കൊറോണ പോരാളികൾക്ക് ആദരമർപ്പിച്ചതും വരുംതലമുറകൾ ഓർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’കഴിഞ്ഞവർഷം മാർച്ചിൽ നമ്മൾ ജനത കർഫ്യൂ ആചരിച്ചു. അത് അസാധാരണമായ അച്ചടക്കത്തിന്റെ ലോകത്തിനാകെയുള്ള ഉദാഹരണമായിരുന്നു. ജനത കർഫ്യൂവും കൊറോണ പോരാളികൾക്ക് പാത്രംകൊട്ടി ആദരമർപ്പിച്ചതും വരുംതലമുറകൾ ഓർക്കും- മോദി പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ചെന്ന റെക്കോഡ് സ്വന്തമാക്കിയതിന് വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പൺ സൂപ്പർ 300 ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. മാർച്ചിൽ വനിതാ ദിനം ആഘോഷിക്കുമ്പോൾ ഒട്ടേറെ വനിതാ താരങ്ങൾ റെക്കോഡുകളും മെഡലുകളും നേടി. ഐ.എസ്.എസ്.എഫ്. ലോകകപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യ ഉയർന്ന സ്ഥാനം നേടി. സ്വർണമെഡലുകളുടെ എണ്ണത്തിലും ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യൻ വനിതകൾ ശാസ്ത്രമേഖലയിലും കായികമേഖലയിലും ഉൾപ്പെടെ എല്ലാരംഗങ്ങളിലും അവരുടെ മുദ്ര രേഖപ്പെടുത്തകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന കോവിഡ് വാക്സിനേഷനെക്കുറിച്ചും മൻകി ബാത്തിൽ പ്രധാനമന്ത്രി പ്രതിപാദിച്ചു. ‘ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ജൗൻപുരിൽ 109 വയസ്സുള്ള സ്ത്രീ വാക്സിൻ സ്വീകരിച്ചു. അതുപോലെ ഡൽഹിയിൽ 107 വയസ്സുള്ളയാളും സ്വമേധയാ വാക്സിൻ സ്വീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.