above post ad local

നിങ്ങൾ ആരാണ് അനുവാദം നൽകാൻ? രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം

ന്യൂഡൽഹി: നന്ദി പ്രമേയ ചർച്ചയിൽ മറ്റൊരാൾക്ക് സംസാരിക്കാൻ അനുവാദം നൽകിയതിന് രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം. രാഹുൽ സംസാരിക്കുന്നതിനിടെ ബിജെപി എം.പി കമലേഷ് പാസ്വാൻ ഇടപെട്ട് സംസാരിക്കാൻ ഒരുങ്ങി. ഇത് രാഹുൽ അനുവദിക്കുകയും ചെയ്‌തു. തുടർന്നാണ് സ്പീക്കർ ഇടപെട്ടത്.

 

നിങ്ങൾ ആരാണ് അനുവാദം നൽകാൻ? നിങ്ങൾക്ക് അനുവാദം നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണെന്ന് സ്പീക്കർ ഓം ബിർള ഓർമിപ്പിച്ചു. ഒരാൾക്കും സംസാരിക്കാൻ അനുവാദം നൽകാൻ നിങ്ങൾക്ക് അവകാശമില്ല, അത് ചെയറിന്റെ അധികാരമാണ്‌ സ്പീക്കർ പറഞ്ഞു.

 

ഞാൻ ഒരു ജനാധിപത്യവാദിയാണ്. മറ്റൊരാൾക്ക് സംസാരിക്കാൻ ഞാൻ അനുവാദം നൽകുന്നു എന്ന് രാഹുൽ പറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. രാഹുലിന് തൊട്ടുമുമ്പ് സഭയിൽ സംസാരിച്ചത് കമലേഷ് പാസ്വാനായിരുന്നു. പ്രസംഗമദ്ധ്യേ ദളിത് ആയ കമേഷ് പക്ഷേ തെറ്റായ പാർട്ടിയിലാണുള്ളത് എന്ന് രാഹുൽ പറഞ്ഞു. ഇതിനെ തുടർന്നാണ് കമലേഷ് ഇടപെട്ടത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.