above post ad local

കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രി യോഗം വിളിച്ചു; ബംഗാളിലെ നാളത്തെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി

രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നാളെ ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ ബംഗാൾ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. മാൽഡ, മുർഷിദാബാദ്, കൊൽക്കത്ത, ബോൽപുർ എന്നിവിടങ്ങളിലാണ് നാളെ പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് 500ൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്. വോട്ടെടുപ്പ് രണ്ട് ഘട്ടം കൂടി അവശേഷിക്കുന്നുണ്ട്.  ഉന്നതതല യോഗത്തിന്റെ ഭാഗമായി നാളെ ഡൽഹിയിൽ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.