ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 62714 പേർക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.ഒക്ടോബർ 16-നാണ് ഇതിന് മുമ്പ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 63,371 പേർക്കാണ് ഒക്ടോബർ 16-ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
312 പേർ കോവിഡ് ബാധമൂലം 24 മണിക്കൂറിനിടെ മരിക്കുകയുമുണ്ടായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.
നിലവിൽ രാജ്യത്ത് 4,86,310 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.13 കോടി പേർ ഇതിനോടകം രോഗമുക്തി നേടി. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
- Advertisement -
Comments are closed.