above post ad local

മുന്നറിയിപ്പുമായി കേന്ദ്രം; കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ അടുത്ത മൂന്നാഴ്ച നിർണായകം

ന്യൂഡൽഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ അടുത്ത മൂന്നാഴ്ച ഏറെ നിർണായകമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മൂന്നാഴ്ചത്തേക്കുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറി, പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് കേന്ദ്ര നിർദേശം.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അടുത്ത മൂന്നാഴ്ച നിർണയകമാണെന്ന് യോഗത്തിൽ നീതി ആയോഗ് അംഗം ഡോ. വികെ പോൾ ചൂണ്ടിക്കാണിച്ചു. മുൻകൂട്ടിയുള്ള ആസൂത്രണത്തിനൊപ്പം പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്താൻ കേന്ദ്രഭരണ പ്രദേശങ്ങൾ നടപടികൾ ഊർജിതമാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.

സാഹചര്യം വഷളാകാതെ തടയാൻ കേന്ദ്ര ഭരണ പ്രദേശങ്ങൾ കോവിഡ് പരിശോധനാ ശേഷി വർധിപ്പിക്കണം, റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കൊപ്പം ആർടി-പിസിആർ പരിശോധനയുടെ എണ്ണം വർധിപ്പിക്കണം, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും കേന്ദ്രം മുന്നോട്ടുവെച്ചു.

രാജ്യത്തുടനീളം കോവിഡ് കേസുകൾ കുത്തനെ ഉയർന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല യോഗത്തിൽ പറഞ്ഞു. ജനുവരി ഒന്നിന് പ്രതിദിനം 20,000 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം പത്തിരട്ടി വർധിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം പ്രതിദിന കേസുകൾ ഏകദേശം ഇരട്ടിയോളം വർധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.