above post ad local

ഓക്സിജൻ ദൗർലഭ്യം;കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം, കേരളം മാതൃകയെന്ന് ഡൽഹി ഹെെക്കോടതി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശമുന്നയിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുവെന്ന് ആരോപിക്കുന്ന ഹർജിയിലാണിത്. ഓക്സിജന്റെ വിഷയത്തിൽ കേരളം എല്ലാവർക്കും പിന്തുടരാവുന്ന മാതൃകയാണെന്നും കോടതി പരാമർശിച്ചു.വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കോവിഡ് രോഗികൾക്ക് ലഭ്യമാക്കിക്കൂടേ എന്ന് കോടതി ചോദിച്ചു. രോഗികൾക്ക് ഓക്സിജൻ നൽകുന്നത് കുറയ്ക്കാൻ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാർക്കുമേൽ സമ്മർദ്ദമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.ഇതോടെ വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ നൽകുന്നത് ഏപ്രിൽ 22 മുതൽ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശമുന്നയിച്ചത്. ഏപ്രിൽ 22 മുതൽ നിരോധനം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ‘ഇന്നു മുതൽ നിരോധനം ഏർപ്പെടുത്താൻ കഴിയാത്തത് എന്താണ് ? ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രിൽ 22 വരെ ഓക്സിജന് വേണ്ടി കാത്തിരിക്കാൻ ആരെങ്കിലും പറയുമോ ?’, ഹൈക്കോടതി ആരാഞ്ഞു.

എന്നാൽ മൂന്ന് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു കിടക്കൾ ആവശ്യമുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഐസിയു രോഗികൾക്ക് 24 ലിറ്റർ ഓക്സിജനും ഐസിയു ഇതര രോഗികൾക്ക് 10 ലിറ്റർ ഓക്സിജനും മാത്രമാണ് ആവശ്യമുള്ളത്. കോവിഡ് ബാധിക്കുന്ന 80 ശതമാനം പേരും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരാണ്. 17 ശതമാനംപേർ തീക്ഷ്ണത കുറഞ്ഞ രോഗാവസ്ഥയിൽ ഉള്ളവരാണ്. മൂന്ന് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു പരിചരണം ആവശ്യമുള്ളത്. ഡൽഹി സർക്കാർ 700 മെട്രിക് ടൺ ആവശ്യപ്പെട്ട സ്ഥാനത്ത് 378 മെട്രിക് ടൺ നൽകിയിട്ടുണ്ട്. 74,941 രോഗികൾക്ക് 220 മെട്രിക് ടൺ മാത്രമാണ് ആവശ്യമുള്ളത്. എന്നാൽ 378 മെട്രിക് ടൺ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ടെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ഒന്നിന് ഓക്സിജൻ വൻതോതിൽ നൽകുന്നതുമൂലമാണ് ഇതെന്നും ഡൽഹി സർക്കാർ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് എടുത്തുപറയാതെയാണ് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി സർക്കാർ ഈ ആരോപണം ഉന്നയിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.