
പനജി: കോവിഡ് രോഗികൾക്ക് കേരളം ഓക്സിജൻ നൽകി സഹായിച്ചതിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രിയുടെ നന്ദിപ്രകടനം.
സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് 20,000 ലിറ്റർ ലിക്വിഡ് ഓക്സിജൻ നൽകി സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് നന്ദി അറിയിക്കുന്നു.
കോവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങൾ നൽകിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങൾ കടപ്പെട്ടവരാണ്’ വിശ്വജിത്ത് റാണെ ട്വീറ്റിൽ കുറിച്ചു.
അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഓക്സിജന്റേയും പ്രതിരോധ മരുന്നുകളുടേയും അഭാവം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
- Advertisement -
Comments are closed.