above post ad local

കോണ്‍ഗ്രസ് നേതാക്കള്‍ കള്ളം പ്രചരിപ്പിക്കുന്നു; മന്‍മോഹന്‍ സിങ്ങിന്റെ കത്തിന് ഹർഷവർധന്‍റെ മറുപടി

ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിനെതിരെ അസാധാരണമായ താൽപര്യത്തോടെ കോൺഗ്രസ് നേതാക്കൾ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വാക്സിനോടുള്ള എതിർപ്പ് വർധിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് സാഹചര്യത്തെ നേരിടുന്നത് സംബന്ധിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിന് മറുപടിയായാണ് ഹർഷവർധന്റെ ആരോപണം.

ആകെ വാക്സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനംപേർക്ക് വാക്സിൻ നൽകുന്നു എന്നാണ് നോക്കേണ്ടതെന്ന മൻമോഹൻ സിങ്ങിന്റെ ഉപദേശം ശരിയാണ്. വാക്സിനെതിരായ പോരാട്ടം എല്ലാവരും ഒരുപോലെ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യം താങ്കളുടെ പാർട്ടിയിലെ നേതാക്കളെയും ഉപദേശിക്കണമെന്നും ഹർഷ വർധൻ മൻമോഹൻ സിങ്ങിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

കോവിഡിന് എതിരായ പോരാട്ടത്തിൽ വാക്സിനേഷൻ സുപ്രധാന മാർഗമാണെന്ന് മൻമോഹൻ സിങ്ങിന് അറിയാം. എന്നാൽ താങ്കളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും പാർട്ടിയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾക്കും ഈ അഭിപ്രായമല്ല ഉള്ളത്. വാക്സിനുകളുടെ കാര്യക്ഷമതയെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിൽ അവർ അസാധാരണമായ താൽപര്യമാണ് കാണിക്കുന്നത്. അതിലൂടെ ജനങ്ങളിൽ വാക്സിൻ വിരുദ്ധത വളർത്തുകയാണെന്നും ജനങ്ങളുടെ ജീവൻകൊണ്ട് കളിക്കുകയാണെന്നും ഹർഷ വർധൻ ആരോപിച്ചു.

ആകെ വാക്സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്രശതമാനംപേർക്ക് വാക്സിൻ നൽകുന്നു എന്നാണ് നോക്കേണ്ടതെന്ന് മൻമോഹൻ സിങ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ”രാജ്യത്തെ ആകെ ജനങ്ങളിൽ വളരെ ചെറിയൊരു ശതമാനത്തിനുമാത്രമേ ഇപ്പോൾ വാക്സിൻ നൽകിയിട്ടുള്ളൂ. ശരിയായ നയരൂപവത്കരണത്തിലൂടെ വാക്സിനേഷൻ ഇതിലും മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും കഴിയും. മഹാമാരിക്കെതിരേ പോരാടാൻ ഒട്ടേറെക്കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. പക്ഷേ, ഏറ്റവും പ്രധാനം വാക്സിനേഷൻ കൂട്ടുക എന്നതാണ്” -അദ്ദേഹം പറഞ്ഞു.എത്ര വാക്സിന് ഓഡർ നൽകിയിട്ടുണ്ട്, അടുത്ത ആറുമാസത്തിനുള്ളിൽ നൽകാനായി എത്ര വാക്സിൻ കിട്ടിയിട്ടുണ്ട് എന്നീ കാര്യങ്ങൾ കേന്ദ്രം പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ശ്രമങ്ങൾ വേണമെന്നു ചർച്ചചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി ചർച്ച ചെയ്തതിനു പിറ്റേന്നാണ് മൻമോഹന്റെ കത്ത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.