above post ad local

രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12 ദിവസത്തിനുള്ളില്‍ ഇരട്ടിയായതായി കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 12 ദിവസത്തിനുള്ളിൽ എട്ട് ശതമാനത്തിൽ നിന്ന് 16.69 ശതമാനമായി വർധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനത്തിൽ നിന്ന് 13.54 ശതമാനമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 78.56 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പ്രതിവാര പോസിറ്റീവ് നിരക്കിൽ 30.38 ശതമാനത്തോടെ ഛത്തീസ്ഗഢാണ് മുന്നിൽ. ഗോവയിൽ 24.24 ശതമാനവും മഹാരാഷ്ട്രയിൽ 24.17 ശതമാനവുമാണ് പ്രതിവാര പോസിറ്റീവ് നിരക്ക്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയർന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.