above post ad local

ഓക്‌സിജന്‍ കിടക്കകളും വെന്റിലേറ്ററുകളുമായി ഡിആര്‍ഡിയുടെ കോവിഡ് ചികിത്സാകേന്ദ്രം

0

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ ചികിത്സാസൗകര്യം വർധിപ്പിക്കാൻ ദ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(സിആർഡിഒ)ഡൽഹിയിൽ കോവിഡ്-19 ചികിത്സാകേന്ദ്രം സജ്ജമാക്കി. അവശ്യഉപകരണങ്ങളും മറ്റും സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓക്സിജൻ കിടക്കകൾ, വെന്റിലേറ്ററുകൾ, പരിശോധനാസൗകര്യം, എയർ കണ്ടീഷനിങ് എന്നിവ ചികിത്സാകേന്ദ്രത്തിലുണ്ട്. സൗജന്യമായാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.ചികിത്സയിൽ കഴിയുന്ന രോഗിക്ക് നാഡീസംബന്ധമായതോ ഹൃദയസംബന്ധമായതോ ആയ പ്രശ്നങ്ങൾ ഉണ്ടാവുന്ന പക്ഷം ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റും. നിലവിൽ 250 കിടക്കകൾ ഉള്ള ചികിത്സാകേന്ദ്രം തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. കിടക്കകളുടെ എണ്ണം കുറച്ചു ദിവസങ്ങൾക്കുള്ളിൽ 500 ആയി വർധിപ്പിക്കും.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.