above post ad local

ജൂണ്‍ ആദ്യ വാരത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ 2,300 ആയി ഉയരാന്‍ സാധ്യത-റിപ്പോര്‍ട്ട്

0

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമാണ്. രണ്ട് ലക്ഷത്തിന് മുകളിൽ പുതിയ രോഗികളും ആയിരത്തിന് മുകളിൽ മരണങ്ങളുമാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങൾ 1,750 വരെ ആയേക്കാമെന്നും ജൂൺ ആദ്യ വാരത്തോടെ ഇത് ഏകദേശം 2,320 ആയി ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാൻസെറ്റ് കോവിഡ് കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ രംണ്ടാം തരംഗത്തിന്റെ പ്രധാന കാര്യങ്ങൾ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ട് രോഗ വ്യാപനം കുറയ്ക്കാൻ സഹായിക്കുന്ന നടപടികളും ശുപാർശ ചെയ്യുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഈ വർഷം ഫെബ്രുവരി ആദ്യവാരത്തിലെ 11,794-ൽ നിന്ന് ഏപ്രിൽ 10 എത്തുമ്പോൾ 152,565 ആയി ഉയർന്നു. പ്രതിദിന മരണനിരക്കിലും വലിയ വർധനവാണുള്ളത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ 116-ൽ നിന്ന് ഏപ്രിൽ 10 എത്തുമ്പോൾ ഇത് 838 ആയി ഉയർന്നു.

രണ്ടാമത്തെ തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 80,000 കടക്കാൻ 40 ദിവസത്തിൽ താഴെ സമയമെടുത്തുള്ളുയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയിലെ 10,000 പ്രതിദിന രോഗികളിൽ നിന്ന് ഏപ്രിലിൽ എത്തുമ്പോൾ 80,000 പുതിയ കേസുകളിലേക്ക് എത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇതിന് 83 ദിവസമെടുത്തിരുന്നു. പല രോഗികളും രോഗലക്ഷണമില്ലത്തവരോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.