above post ad local

കോവിഡ്: രണ്ട് മാസത്തിനുള്ളില്‍ കോവാക്സിന്‍ ഉത്പാദനം ഇരട്ടിയാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവാക്സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ. മെയ്-ജൂൺ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കിൽ ജൂലൈ ഓഗസ്തിനുള്ളിൽ 6-7 മടങ്ങ് വരെ ഉത്പാദനം വർധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്സിൻ നിർമാതാക്കൾക്ക് കേന്ദ്രസർക്കാർ സാമ്പത്തിക സഹായമുൾപ്പെടെ ഉറപ്പുവരുത്തും.

ഏപ്രിൽ-മെയ് മാസങ്ങളിൽ ഒരു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കിൽ ജൂലായ് – ഓഗസ്റ്റ് മാസങ്ങളിൽ ഇത് 6-7 കോടി ഡോസാക്കി ഉയർത്തും. സെപ്റ്റംബർ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്നിവയാവും വാക്സിൻ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സർക്കാർ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്സിൻ ആണ് ഈ നിർമാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

- Advertisement -

- Advertisement -

- Advertisement -

Comments are closed.