above post ad local

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 10,000 പിഴ

0

ലഖ്നൗ: ഉത്തർപ്രദേശിൽ മാസ്ക് ഇടാതെ പുറത്തിറങ്ങിയാൽ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചകളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമുണ്ട്.

മാസ്ക് ധരിക്കാതെ പിടികൂടിയാൽ ആദ്യതവണ 1000 രൂപയും രണ്ടാം തവണ 10,000 രൂപയുമാണ് പിഴ ഈടാക്കുക. ഞായറാഴ്ച ലോക്ഡൗണിൽ അത്യാവശ്യ സേവനങ്ങൾക്ക് മാത്രമാവും പ്രവർത്തനാനുമതി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം യു.പി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

22439 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.