above post ad local

രാജ്യത്ത് ഇത്തവണ സാധാരണ കാലവര്‍ഷം; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട ദീർഘകാല പ്രവചനം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെ.മീ ആണ്.

ഇത്തവണ കാലവർഷം സാധാരണയിലാകാൻ 40% സാധ്യതയാണുള്ളത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനമാണ്. സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്ന് പ്രവചനത്തിൽ സൂചിപ്പിക്കുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.