above post ad local

കോവിഡ് വ്യാപനം: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു, നിയന്ത്രണം വെള്ളിയാഴ്ച രാത്രി മുതൽ

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് കർഫ്യു.

രോഗവ്യാപന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്. ഗവർണർ അനിൽ ബൈജാളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാരാന്ത്യ കർഫ്യു ഏർപ്പെടുത്താനുള്ള തീരുമാനം.

അവശ്യ സേവനങ്ങളെ വാരാന്ത്യ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തർസംസ്ഥാന ഗതാഗതത്തിനും തടസമില്ല. ചന്തകൾ, ഷോപ്പിങ് മാൾ, വ്യായാമ കേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. സിനിമാ തീയേറ്ററുകൾക്ക് 30 ശതമാനം സീറ്റിൽ ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപന ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാനും സർക്കാർ നിർദേശം നൽകും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.