
ന്യൂഡൽഹി: മറ്റ് രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വിദേശത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് വേഗത്തിൽ അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തര ഉപയോഗത്തിനായി വാക്സിൻ ലഭ്യത വിപുലമാക്കുക, കുത്തിവെപ്പ് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് തീരുമാനം.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുളള പ്രധാന നടപടികളിലൊന്നായാണ് വാക്സിനേഷനെ കേന്ദ്രം കാണുന്നത്. നിലവിൽ രണ്ടുവാക്സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്നിക് v നും അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതേ മാതൃകയിൽ കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകാനാണ് കേന്ദ്ര തീരുമാനം.
അടിയന്തര ഉപയോഗത്തിനായി യൂറോപ്പ്, യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങൾ അനുമതി നൽകിയിട്ടുളളതും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന പട്ടികയിൽ പെടുത്തിയിട്ടുളളതുമായ വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചടുത്തതും ഉല്പാദിപ്പിക്കുന്നതുമായ വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകാം എന്ന വിദഗ്ധ സമിതിയുടെ ശുപാർശ സ്വീകരിച്ചുകൊണ്ടാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
- Advertisement -
Comments are closed.